സിബിഐ അറസ്റ്റ് ചെയ്ത പി ചിദംബരത്തെ ഇന്ന് കോടതിയിൽ ഹാജരാക്കും

Jaihind News Bureau
Thursday, August 22, 2019

കേന്ദ്ര സർക്കാരിനെതിരെ ഉയരുന്ന എതിർ സ്വരങ്ങളെ നിശബ്ദമാക്കാനുള്ള ബിജെപി നീക്കത്തിന്‍റെ ഭാഗമായി മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു. ഒളിവിൽ ആണെന്ന സിബിഐയുടേയും കേന്ദ്ര സർക്കാരിന്‍റെയും വാദം തള്ളിക്കൊണ്ട് മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയതിന് പിന്നാലെ ആണ് അറസ്റ്റ്. അറസ്റ്റിനെതിരെ വലിയ പ്രതിക്ഷേധവുമായി കോൺഗ്രസ് രംഗത്ത് വന്നു. ചിദംബരത്തെ ഇന്ന് സിബിഐ കോടതിയിൽ ഹാജരാക്കും.