പണി തീരാത്ത റോഡിൽ ടോൾ പിരിവ് ; തിരുവല്ലം ടോൾ പ്ലാസയിൽ കോൺഗ്രസ് പ്രതിഷേധം

Jaihind Webdesk
Monday, August 16, 2021

തിരുവനന്തപുരം : തിരുവല്ലം ടോൾ പ്ലാസയിൽ കോൺഗ്രസ് പ്രതിഷേധം. പണി തീരാത്ത റോഡിൽ ടോൾ പിരിക്കുന്നതിനെതിരെയാണ് പ്രതിഷേധം. തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റ്  നെയ്യാറ്റിൻകര സനൽ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. എം വിൻസെൻ്റ്  എം.എൽ.എ പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി എത്തി.