തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് സംഭവങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് കെ പി സി സി ആഹ്വാന പ്രകാരം രാജീവ് യൂത്ത് ഫൗണ്ടേഷൻ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മുഖ്യമന്ത്രിയുടെ പിണറായി വിജയന്റെ കോലം ഗാന്ധി പ്രതിമയുടെ മുന്നിലിട്ടു കത്തിച്ചു.
യൂണിവേഴ്സിറ്റി കോളേജെന്ന സരസ്വതി ക്ഷേത്രത്തിനെ ഗുണ്ടാ കേന്ദ്രമാക്കി മാറ്റി, കെ എസ് യു പ്രസിഡന്റിനെ പോലും വധിക്കാൻ ശ്രമിക്കുന്ന ഗുണ്ടാ രാജിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ സമരനേതൃത്വം ഏറ്റെടുത്ത് തെരുവിലിറങ്ങിയിട്ടും സി പി എം അണികളെ പോലെയാണ് പോലീസ് പെരുമാറിയതെന്ന് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ഉപാദ്ധ്യക്ഷൻ വെട്ടൂർ ജ്യോതിപ്രസാദ് പറഞ്ഞു. പ്രതിഷേധയോഗം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. തട്ടയിൽ ഹരികുമാർ, അജിത്ത് മണ്ണിൽ, സ്റ്റാലിൻ, ആരിഫ് ഖാൻ, ഷെമീർ തടത്തിൽ, ആൻസൺ, ജോമി , അജ്മൽ, സാബുകുമാർ, സാജിദ് സലിം, നിഷാദ് ആനപ്പാറ, ബൈജു സജിൻ സീതി, സിജോ, നെജിം, ജെസിൻ, നിതിൻ, ജിതിൻ, ജോജി, സാമോൻ എന്നിവർ പ്രസംഗിച്ചു.