കണ്ണൂർ കോർപ്പറേഷന്‍ : എൽഡിഎഫിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്സ്

Jaihind Webdesk
Wednesday, December 19, 2018

KSudhakaran-Kannur

എൽഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്സ്.
കോർപ്പറേഷൻ ഭരണ സമിതിയുടെ കെടുകാര്യസ്ഥതക്കും, ഭരണ സ്തംഭനത്തിനും എതിരെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കെ.സുധാകരൻ മാർച്ച് ഉദ്ഘാടനം ചെയ്തു.

അർഹരായവർക്ക് ക്ഷേമ പെൻഷൻ അനുവദിക്കാത്തതിലും പുതുതായി പെൻഷൻ അപേക്ഷകൾ സ്വീകരിക്കാത്ത നടപടിക്കെതിരെയുമാണ് കോൺഗ്രസ്സ് കണ്ണൂർ കോർപ്പറേഷന് എതിരെ പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്.
കോർപ്പറേഷൻ ഭരണ സമിതിയുടെ കെടുകാര്യസ്ഥതതയ്ക്കും, ഭരണ സ്തംഭനത്തിന്നും എതിരെയാണ് പ്രക്ഷോഭം.

പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി കോൺഗ്രസ്സ് പ്രവർത്തകർ കോർപ്പറേഷൻ ആസ്ഥാനത്തേക്ക് മാർച്ച് സംഘടിപ്പിച്ചു. കൗൺസിലർമാർ ഉൾപ്പെടെ പങ്കെടുത്ത മാർച്ച് കോർപ്പറേഷൻ കവാടത്തിൽ പൊലീസ് തടഞ്ഞു.തുടർന്നു നടന്ന ധർണ കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. വികസനത്തിന്‍റെ ഒരു അംശം പോലും ഉണ്ടാക്കാൻ കഴിയാത്ത സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് കെ.സുധാകരൻ പറഞ്ഞു.ക്ഷേമപെൻഷൻ പോലും പരാതിയില്ലാതെ കൊടുക്കാൻ കഴിയാത്ത കോർപ്പറേഷൻ ഭരണമാണ് കണ്ണൂരിലെന്നും കെ.സുധാകരൻ കുറ്റപ്പെടുത്തി

ഡി സി സി പ്രസിഡൻറ് സതീശൻ പാച്ചേനി, ഐഎൻടിയുസി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ, പ്രൊഫസർ എഡി മുസ്തഫ തുടങ്ങിയവരും സംസാരിച്ചു.