സിബിഐയിലെ കേന്ദ്രസർക്കാർ ഇടപെടലിൽ പ്രതിഷേധിച്ച് മാര്‍ച്ച്

പ്രധാനമന്ത്രി സ്ഥാപനങ്ങളെ തകർക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപള്ളി രാമചന്ദ്രൻ. സിബിഐ ഡയറക്ടറെ മാറ്റിയത് ഭരണഘടന വിരുദ്ധമാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിബിഐയുടെ പ്രവർത്തനം അട്ടിമറിച്ചുവെന്നും റാഫേൽ അഴിമതി മുടി വെയക്കാനാണ് സി.ബി.ഐ ഡയറക്ടറെ മാറ്റിയതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്നത്തെ സുപ്രിം കോടതി വിധി സുപ്രധാനമാണ്.
7 കേസുകളിൽ നിർണ്ണായക തീരുമാനം എടുക്കേണ്ട സമയത്താണ് അലോക് വർമ്മയെ മാറ്റിയത്.  രാജ്യം കണ്ട എറ്റവും വലിയ അഴിമതിക്കാരനായ പ്രധാനമന്ത്രിയാണ് മോദിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിബിഐയിലെ കേന്ദ്രസർക്കാർ ഇടപെടലിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കോൺഗ്രസ് നടത്തുന്ന പ്രതിഷേധ മാർച്ചിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന മാര്‍ച്ചില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഇരുവരും.

Ramesh Chennithalamullappally ramachandran
Comments (0)
Add Comment