നവരാജ്യ നിര്‍മ്മാണത്തിന് കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന് ഉറപ്പ്; രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് രാഹുല്‍ഗാന്ധിയുടെ തുറന്ന കത്ത്

Jaihind News Bureau
Thursday, December 6, 2018

രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തുറന്ന കത്ത്. വിദ്യാര്‍ത്ഥികളാണ് യഥാര്‍ത്ഥ രാഷ്ട്ര നിര്‍മാതാക്കളെന്ന് രാഹുല്‍ ഗാന്ധി കത്തില്‍ ചൂണ്ടി കാട്ടുന്നു. രാജ്യപുരോഗതി കൈവരിക്കുന്നത് യുദ്ധത്തിലൂടെയല്ലെന്നും ശാസ്ത്രം, സാങ്കേതിക വിദ്യ, കല, സാഹിത്യം എന്നിവയിലൂടെയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബഹ്തര്‍ ഇന്ത്യ എന്ന പേരില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കത്തില്‍ വ്യക്തമാക്കി.  രാജ്യത്തെ യുവാക്കള്‍ക്കായി ഒരു പൊതു വേദിയെന്ന നിലയിലാണ് ബെഹ്തര്‍ ഭാരത് കൊണ്ടുദ്ദേശിക്കുന്നത്. പ്രധാന അജണ്ടകള്‍ താഴെ പറയുന്നവയാണ്.

  • 2019 പൊതുതെരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ യുവാക്കളുടെ നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും പ്രാധാന്യം നല്‍കുക. ദേശീയ തലത്തില്‍ രാഷ്ട്രീയ അജണ്ട നിര്‍മ്മിക്കുന്നതിനായി യുവാക്കളെ പ്രാപ്തരാക്കുക.
  • രാജ്യത്തെ യുവസമൂഹത്തിനിടയില്‍ പുരോഗമനപരമായ രാഷ്ട്രീയ അവബോധം സൃഷ്ടിക്കുക.
  • ദേശീയരാഷ്ട്രീയത്തില്‍ യുവാക്കള്‍ക്ക് ആദര്‍ശപരമായി നേതൃത്വം നല്‍കുക.
    ദേശീയതയെക്കുറിച്ചും സ്വത്വബോധത്തെക്കുറിച്ചും നവോത്ഥാന നേതൃത്വം നല്‍കുക.

തുടങ്ങിയവയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ബഹ്തര്‍ ഭാരത് ലക്ഷ്യം വെയ്ക്കുന്നത്.

രാഹുല്‍ഗാന്ധി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് അയച്ച തുറന്ന കത്തിന്റെ പൂര്‍ണ്ണരൂപം:

യുവ കൂട്ടുകാരേ,
എന്റെ ഇന്ത്യാ സന്ദര്‍ശന വേളകളില്‍. എല്ലായ്‌പ്പോഴും വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്ന് ഊര്‍ജ്ജവും ശക്തിയും കൈവരിക്കാറുണ്ട്. ഓരോ യുവതയും സവിശേഷമാണ്. എന്നാല്‍, നിങ്ങളില്‍ പൊതുവായ ഒരുകാര്യമുണ്ട്; നിങ്ങളാണ് രാജ്യ നിര്‍മാതാക്കള്‍. ഇന്ന് രാജ്യങ്ങള്‍ മുന്നോട്ട് കുതിക്കുന്നത് യുദ്ധംകൊണ്ടല്ല മറിച്ച് ശാസ്ത്രം, ടെക്‌നോളജി, കല, സാഹിത്യം എന്നിവയിലൂടെയാണ്. വിവേകത്തെയും നീതിയെയും മുറുകെപ്പിടിക്കുമ്പോഴാണ് സമൂഹത്തിന്റെ പുരോഗതി. നിങ്ങള്‍ വിദ്യാര്‍ത്ഥികളാണ് അതിന്റ മുന്‍നിരയില്‍ നില്‍ക്കേണ്ടുന്നത്.
എന്നിരുന്നാലും, നിങ്ങളില്‍ പലരും പ്രതിസന്ധിയിലാണ്. മികച്ച കോളജുകളില്‍ പ്രവേശനം ലഭിക്കുന്നതിനുള്ള പ്രയാസങ്ങള്‍, ഉയരുന്ന പഠനച്ചെലവുകള്‍, ഒരു തൊഴില്‍ ലഭിക്കുന്നതിന്് പര്യാപ്തമാകാത്ത വിധമുള്ള വിദ്യാഭ്യാസ രീതികള്‍. നിങ്ങളില്‍ പലരും വിഷമകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുകയും പഠനകാലത്തുതന്നെ ജോലിതേടേണ്ട അവസ്ഥയിലാണ്. ചിലപ്പോള്‍ നിങ്ങള്‍ക്കാവശ്യമായ പ്രോത്സാഹനമോ ദിശാബോധമോ ലഭിക്കാതെ വരുന്ന സാഹചര്യങ്ങള്‍ എന്നിവ. രാജ്യത്തെ ഉന്നതിയിലേക്ക് നയിക്കേണ്ടുന്ന നിങ്ങളോട് എന്റെ ഹൃദയംനിറഞ്ഞ പ്രതിബദ്ധത അറിയിക്കുന്നു.
നിങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനോടും പോരാട്ടത്തിനോടുമുള്ള എന്റെ ബഹുമാനം അറിയിക്കാനും നിങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കുവേണ്ടുന്ന പിന്തുണയും പ്രാധാന്യവും കോണ്‍ഗ്രസ് പാര്‍ട്ടി ഉറപ്പുവരുത്തും. അവസരങ്ങള്‍ വിജയത്തിലേക്ക് എത്തിക്കുന്നതിന് സഹായകരമാകുന്ന കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്യും. സമൂഹത്തെ പിന്നോട്ടുവലിക്കുന്ന അഴിമതിയെ തുടച്ചുനീക്കും. ഞങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിങ്ങളുടെ വാക്കുകള്‍ കേള്‍ക്കുന്നതിനായി ‘ഇന്ത്യയുടെ ഭാവി’ (എൗൗേൃല ീള കിറശമ) എന്നൊരു പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ്. നിങ്ങള്‍ വിദ്യാര്‍ത്ഥികളുടെ വിഷയങ്ങള്‍ ഞങ്ങളോട് സംവദിക്കുക. അതിനെ ദേശീയ താല്‍പര്യമാക്കാന്‍ ഞങ്ങള്‍ സന്നദ്ധമാണ്. നിങ്ങളുടെ വിഷയങ്ങള്‍ തന്നെയാണ് ഞങ്ങളുടേതും. നിങ്ങളുടെ മുന്‍ഗണനാവിഷയങ്ങള്‍ തന്നെയായിരിക്കും ഞങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും മുന്‍ഗണന.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി www.nsui.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഞങ്ങള്‍ നിങ്ങളെ കേള്‍ക്കുന്നുണ്ട്.
എന്ന് നിങ്ങളുടെ
രാഹുല്‍ഗാന്ധി