കോണ്‍ഗ്രസ് രാജ്യമൊട്ടാകെ പ്രതിഷേധിക്കും

Jaihind Webdesk
Wednesday, October 23, 2019

ബിജെപി സര്‍ക്കാരിന്റെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്. പ്രതിഷേധത്തിന്റെ ഭാഗമായി നവംബര്‍ 5 മുതല്‍ 15 വരെ ജില്ല സംസ്ഥാന തലത്തിലും രാജ്യ തലസ്ഥാനത്തും വലിയ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. രാജ്യത്തെ തൊഴിലില്ലായ്മ, സാമ്പത്തിക തകര്‍ച്ച, ആവശ്യ സാധനങ്ങളുടെ വില വര്‍ദ്ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 12 മുതല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പ്രധിഷേധ പരിപാടികള്‍ വിവിധ സംസ്ഥാങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളുടെയും ഉപ തെരഞ്ഞെടുപ്പകളുടെയും പശ്ചാത്തലത്തില്‍ മാറ്റിവെച്ചിരുന്നു.