കോൺഗ്രസ് പിസിസി അധ്യക്ഷന്മാരുടേയും നിയമസഭകക്ഷി നേതാക്കളുടേയും യോഗം ഇന്ന്

Jaihind Webdesk
Saturday, February 9, 2019

AICC-Pressmeet-Rahul-KC-Venugopal

കോൺഗ്രസ് പിസിസി അധ്യക്ഷന്മാരുടേയും നിയമസഭകക്ഷി നേതാക്കളുടേയും യോഗം ഇന്ന് ഡൽഹിയിൽ ചേരും. രാഹുൽഗാന്ധിയുടെ അധ്യക്ഷതയിൽ രാവിലെ 10.30ന് കോൺഗ്രസ് വാർ റൂമിലാണ് യോഗം.ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താനാണ് യോഗം. ഇന്നത്തെ യോഗത്തിന് മുന്നോടിയായി നേരത്തെ എഐസിസി ജനറൽ സെക്രട്ടറിമാരുടെ യോഗം ചേർന്നിരുന്നു. യോഗത്തിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിലെത്തി. ജനമഹായാത്രക്ക് നേതൃത്വം നൽകുന്നതിനാൽ കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളിരാമചന്ദ്രന് പകരം വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷായിരിക്കും യോഗത്തിൽ പങ്കെടുക്കുക