കോൺഗ്രസ് പാർലമെന്‍ററി പാർട്ടി യോഗം ഇന്ന്

Jaihind Webdesk
Saturday, June 1, 2019

Congress-meeting

കോൺഗ്രസ് പാർലമെന്‍ററി പാർട്ടി യോഗം ഇന്ന് ഡൽഹിയിൽ ചേരും. രാവിലെ 9.15 ന് പാർലമെന്‍റ് സെൻട്രൽ ഹാളിലാണ് യോഗം. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി അധ്യക്ഷത വഹിക്കുന്ന പാർലമെന്‍ററി പാർട്ടി യോഗത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാർക്കൊപ്പം പാർട്ടി ജനറൽ സെക്രട്ടറിമാരും പങ്കെടുക്കും. ലോകസഭയുടെ ആദ്യ സമ്മേളനം ജൂൺ 17 തുടങ്ങാൻ മന്ത്രിസഭ തീരുമാനം വന്ന സ്ഥിതിക്ക് ലോക്‌സഭ കക്ഷി നേതാവിനെ ഇന്ന് യോഗം തെരഞ്ഞെടുത്തേക്കും. സന്നദ്ധത അറിയിച്ചാൽ രാഹുൽ ഗാന്ധി തന്നെ ഒരുപക്ഷെ ലോക്‌സഭ കക്ഷി നേതാവ് ആയേക്കും. ഇല്ലെങ്കിൽ മാത്രമേ മറ്റു പേരുകൾ പരിഗണിക്കാൻ സാധ്യത ഒള്ളു. ഉപനേതാവ്, ചീഫ് വിപ്പ് എന്നിവരെയും ഇന്ന് ചേരുന്ന പാർലമെന്‍ററി പാർട്ടി യോഗം തീരുമാനിച്ചേക്കും.