ശക്തമായി തിരിച്ചുവരുന്ന പാർട്ടിയാണ് കോൺഗ്രസ് ; പ്രതിപക്ഷ നേതാവ്

Jaihind Webdesk
Sunday, October 24, 2021

കോൺഗ്രസ് നേതാക്കളെ സിപിഎമ്മിലേക്ക് കൊണ്ടു പോയ നേതാക്കൾ തല കുമ്പിടേണ്ടി വരുമെന്നും തിരിച്ച് വരാൻ ത്രാണിയുള്ള പാർട്ടിയാണ് കോൺഗ്രസ് എന്ന് ആരും മറക്കരുതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.ഇടതുപക്ഷം എന്ന് പറഞ്ഞ് തീവ്ര വലത് പക്ഷ നിലപാടെടുക്കുന്ന സർക്കാരാണ് കേരളത്തിലുള്ളത്.സ്വന്തം കുഞ്ഞിന് വേണ്ടി ആറു മാസം ഓഫീസുകൾ കയറി ഇറങ്ങിയ അമ്മയുടെ നാടായി കേരളം മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിൽ സെൽഭരണവും പാർട്ടി കോടതിയും പൊലീസ് സ്റ്റേഷനും വേണ്ടന്നും സ്ത്രീകളെ സംരക്ഷിക്കാൻ വനിത മതിലായല്ല ഉറച്ച കോട്ടയായി കോൺഗ്രസ് ഉണ്ടാവുമെന്നും വിഡി സതീശൻ വ്യക്തമാക്കി.