വിലക്കയറ്റം : കോൺഗ്രസ് എംപിമാർ പാർലമെന്‍റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

Jaihind Webdesk
Wednesday, April 6, 2022

ഇന്ധനങ്ങളുടേയും  അവശ്യ സാധനങ്ങളുടേയും വില അനിയന്ത്രിതമായി വർധിക്കുന്നത് സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബെഹനാന്‍, ഹൈബി ഈഡല്‍, രമ്യാ ഹരിദാസ് എന്നിവര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

രൂക്ഷമായി തുടരുന്ന വിലക്കയറ്റം ജനജീവിതത്തെ സ്തംഭിപ്പിക്കുന്ന സാമൂഹിക ദുരന്തമായി വളരുകയാണ്. പെട്രോള്‍, ഡീസല്‍, എല്‍പിജി , വളം, മരുന്ന് വിലവര്‍ധന കാരണം ജനങ്ങളുടെ നിത്യ ജീവിതം പ്രതിസന്ധിയിലേക്കുന്നുവെന്നും കോണ്‍ഗ്രസ് എം.പിമാര്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടി.