2024 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രികയിലേക്ക് പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും “lsmanifesto2024@gmail.com “എന്ന ഇ മെയിൽ അഡ്രസ്സിലേക്ക് അയക്കാമെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു അറിയിച്ചു. എ ഐ സി സി സമിതിക്ക് ഈ നിർദ്ദേശങ്ങൾ മാനിഫെസ്റ്റോ ഉപസമിതിയുടെ കേരളം , പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഡോ ശശി തരൂർ എം പി കൈമാറുന്നതാണ്. അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനായി മാനിഫെസ്റ്റോ ഉപസമിതി അംഗം കൂടിയായ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ഡോ.ശശി തരൂർ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് സിറ്റിംഗ് നടത്തിയിരുന്നു. അതിൽ എത്തിച്ചേരാൻ കഴിയാത്ത വ്യക്തികൾക്കും സംഘടനകൾക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണെന്നും പഴകുളം മധു അറിയിച്ചു.