നാഗ്പുർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു കൊണ്ട് കോൺഗ്രസിന്‍റെ മഹാറാലി നാഗ്പൂരിൽ നടന്നു. ‘ഞങ്ങള്‍ തയാറാണ്’ എന്ന മുദ്രാവാക്യത്തോടെ പാര്‍ട്ടിയുടെ 139-ാം സ്ഥാപക ദിനത്തില്‍ ആർഎസ്എസിന്‍റെ ശക്തികേന്ദ്രത്തില്‍ സംഘടിപ്പിച്ച മഹാറാലി ബിജെപിക്കെതിരായ പോരാട്ടം ഉറക്കെ പ്രഖ്യാപിക്കുന്നതുകൂടിയായി. ലക്ഷക്കണക്കിന് പ്രവർത്തകർ അണി ചേർന്ന റാലിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഖെ, രാഹുൽ ഗാന്ധി, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ള നേതാക്കൾ റാലിയെ അഭിസംബോധന ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനമാണ് നേതാക്കൾ ഉയർത്തിയത്. മഹാരാഷ്ട്രയുടെ ചുമതലയുള്ള രമേശ് ചെന്നിത്തല നേരത്തേതന്നെ സംസ്ഥാനത്തെത്തി റാലിയുടെ ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. നാഗ്പുർ നഗരം അക്ഷരാർത്ഥത്തിൽ ജനസാഗരമായി മാറി. എങ്ങും മൂവർണക്കൊടികൾ മാത്രം. ലക്ഷക്കണക്കിന് പ്രവർത്തകരെ സാക്ഷി നിർത്തിയാണ് നാഗ്പൂരിൽ കോൺഗ്രസിന്‍റെ മഹാറാലി അരങ്ങേറിയത്. പ്രധാനമമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി സർക്കാരിനെയും രൂക്ഷമായ ഭാഷയിലാണ് രാഹുൽ ഗാന്ധി വിമർശിച്ചത്. പ്രധാനമന്ത്രി ആരെയും കേൾക്കാൻ തയാറാകുന്നില്ല. എല്ലാ സംവിധാനങ്ങളിലും ബിജെപി കൈ കടത്തുകയാണ്. പ്രത്യയശാസ്ത്രത്തിന് വേണ്ടിയുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു. മോദിയും അമിത്ഷായും എല്ലാം തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കാനാണ് ശ്രമിക്കുന്നതെന്ന് തുടർന്നു സംസാരിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഖെ വിമർശിച്ചു. ഏകാധിപത്യ ശൈലിയാണ് മോദി സ്വീകരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആര്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരില്‍ തന്നെ കോണ്‍ഗ്രസ് നടത്തിയ മഹാറാലിക്ക് വലിയ പ്രാധാന്യമുണ്ട്. ബിജെപിക്കും ആര്‍എസ്എസിനും എതിരായ പോരാട്ടമാണ് കോണ്‍ഗ്രസ് ഇതിലൂടെ ഉയര്‍ത്തിക്കാട്ടുന്നത്. കേന്ദ്രത്തില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ മാറ്റത്തിന്‍റെ സന്ദേശം നല്‍കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് മഹാരാഷ്ട്ര പിസിസി പ്രസിഡന്‍റ് നാനാ പടോലെ നേരത്തെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന ഉദ്ദവ് പക്ഷം എന്നിവരുടെ മഹാ വികാസ് അഘാഡി ഒരുമിച്ച് മത്സരിക്കുന്ന മഹാരാഷ്ട്രയില്‍ പാര്‍ട്ടി ശക്തി പ്രകടനം കൂടിയാണ് റാലി കൊണ്ട് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്.
കോൺഗ്രസ് ദേശീയ നേതാക്കളും മുഖ്യമന്ത്രിമാരും എംപി, എംഎൽമാർ ഉൾപ്പെടെ ലക്ഷക്കണക്കിന് പേരാണ് റാലിയിൽ അണി ചേർന്നത്. മഹാരാഷ്ട്രയുടെ ചുമതലയുള്ള രമേശ് ചെന്നിത്തലയുടെയും കേരളത്തിൽ നിന്നുള്ള നേതാക്കളുടെ സാമീപ്യവും ഇടപെടലും റാലിയിൽ ശ്രദ്ധേയമായിരുന്നു. തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് സജ്ജമാണെന്ന് വിളിച്ചോതുന്നതായിരുന്നു നാഗ്പൂരില്‍ ശക്തിപ്രകടനമായ ലക്ഷക്കണക്കിന് പ്രവർത്തകർ അണിചേർന്ന മഹാറാലി മഹാരാഷ്ട്രയിൽ മാത്രമല്ല, രാജ്യമെമ്പാടും കോൺഗ്രസിന് പുത്തൻ ഉണർവ് പകരുമെന്നതിൽ സംശയമില്ല.
https://www.facebook.com/IndianNationalCongress/videos/1027615028537254
https://www.facebook.com/IndianNationalCongress/videos/330755269881692
https://www.facebook.com/IndianNationalCongress/videos/1551076122359217
https://www.facebook.com/IndianNationalCongress/videos/1550084145756131