രാഹുല്‍ഗാന്ധി അമേഠിയില്‍; സോണിയ ഗാന്ധി റായ്ബറേലിയില്‍; കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക

Jaihind Webdesk
Thursday, March 7, 2019

 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അമേഠിയില്‍ നിന്നും യു.പി.എ അധ്യക്ഷ സോണിയാഗാന്ധി റായ്ബറേലിയില്‍ നിന്നും മത്സരിക്കും. ഫറൂഖബാദില്‍ സല്‍മാന്‍ ഖുര്‍ഷിദ്, ഖുഷി നഗറില്‍ ആര്‍.പി.എന്‍. സിംഗ്. ഗുജറാത്തിലെ നാലും ഉത്തര്‍പ്രദേശില്‍ പതിനൊന്നും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.