വോട്ടിംഗ് യന്ത്രത്തിലെ അട്ടിമറി; കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

മധ്യപ്രദേശിലും ഛത്തീസ്ഗഢിലും തെരഞ്ഞെടുപ്പിന് ശേഷം വോട്ടിംഗ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് നേതാക്കൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ദുരുപയോഗം തടയണമെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള നിവേദവും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. തെലങ്കാന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ വര്‍ഗീയ പാരാമര്‍ശത്തില്‍ നോട്ടീസ് അയക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ വോട്ടിംഗ് മെഷീനുകളില്‍ അട്ടിമറി നടക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. മുതിർന്ന കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, കപിൽ സിബൽ, കമൽനാഥ്, വിവേക് തൻഹ എന്നിവരാണ് കമ്മീനെ കണ്ട് പരാതി നൽകിയത്.
ഇ.വി.എം സൂക്ഷിച്ച സ്ട്രോംഗ് റൂമിലേക്ക് വാഹനം ഇടിച്ച് കയറ്റിയതും വോട്ടിംഗ് യന്ത്രങ്ങൾ സ്കൂൾ വാനിൽ കൊണ്ടുപോയതടക്കമുള്ള ആരോപണങ്ങളിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ദുരുപയോഗം കമ്മീഷന് മുന്നിൽ ചൂണ്ടിക്കാട്ടിയ നേതാക്കള്‍ തെലങ്കാന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അമിത് ഷാ നടത്തിയ വര്‍ഗീയ പാരാമര്‍ശത്തില്‍ നോട്ടീസ് അയക്കണമെന്നും ആവശ്യപ്പെട്ടു.

https://www.youtube.com/watch?v=Ubzv1i6bDgk

ഇന്നലെയാണ് സത്‌നയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമിലേക്ക് വാഹനം ഇടിച്ചുകയറ്റിയത്. സംഭവത്തിനുപിന്നാലെ സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനത്തിലുണ്ടായിരുന്ന ആറുപേരില്‍ രണ്ടുപേരെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. സ്‌ട്രോംഗ് റൂമിന് പുറത്ത് ക്യാമറകള്‍ സ്ഥാപിക്കാതിരുന്നതിലും ദുരൂഹതയുണ്ട്. ഭോപ്പാലിലെ സ്‌ട്രോംഗ് റൂമില്‍ ഒരു മണിക്കൂറിലധികം സി.സി ടി.വി ക്യാമറ പ്രവര്‍ത്തനരഹിതമായതും വൈദ്യുതി മുടങ്ങിയതും വിവാദമായിരുന്നു. ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങള്‍ വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷമാണ് സ്‌ട്രോംഗ് റൂമിലെത്തിച്ചത്.

congressElection Commissionevm
Comments (0)
Add Comment