ഉപതെരഞ്ഞെടുപ്പ്: പഞ്ചാബിലും രാജസ്ഥാനിലും കോണ്‍ഗ്രസ് മുന്നേറ്റം; രാജസ്ഥാനില്‍ എല്ലാ സീറ്റുകളിലും ലീഡ്

Jaihind Webdesk
Thursday, October 24, 2019

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബിലും രാജസ്ഥാനിലും കോണ്‍ഗ്രസ് മുന്നേറ്റം. രാജസ്ഥാനിലെ രണ്ട് സീറ്റിലും പഞ്ചാബില്‍ നാല് സീറ്റുകളിലുമാണ് കോണ്‍ഗ്രസ് മുന്നേറ്റം നടത്തുന്നത്. രാജസ്ഥാനിലെ മണ്ഡാവ മണ്ഡലത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റീത്ത ചൗധരി 7745 വോട്ടുകള്‍ക്ക് മുമ്പിലാണ്. നഗൗര്‍ മണ്ഡലത്തില്‍ 144 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. പഞ്ചാബില്‍ നിയമസഭ ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മുന്നേറ്റമാണ്. നാല് സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.ഇതില്‍ മൂന്നു സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് നേടി മുന്നേറുന്നത്. ഒരു സീറ്റിലാണ് അകാലിദളിനാണ് ലീഡ്.
ജലാലാബാദ്, പഗ്വാര, മുഖെരിയാന്‍ എന്നീ സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് നേടിയത്. ദാക്ക സീറ്റിലാണ് അകാലി ദള്‍ ലീഡ് നേടിയത്. 5000ന് മുകളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് നേടിയത്. 6447 വോട്ടിന്റെ ലീഡാണ് അകാലിദള്‍ സ്ഥാനാര്‍്ത്ഥി നേടിയത്.