രാഹുൽഗാന്ധി വൻ പ്രതീക്ഷയോടെയാണ് പുതിയ നേതൃത്വത്തെ കേരളത്തിൽ നിയമിച്ചതെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ ആന്‍റണി. മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.
വിശദമായ ചർച്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം നടത്തിയത്. പുതിയ സാരഥികള്‍ക്ക് കേരളത്തിൽ കഠിനമായ വെല്ലുവിളിയാണ് നേരിടേണ്ടത്. നേതാക്കൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും കോൺഗ്രസിനെ ശക്തിപ്പെടുത്തുക പ്രധാന ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.
https://www.youtube.com/watch?v=Z0JY8PJFwi8
പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ അടിത്തട്ടിൽ നിന്ന് തുടങ്ങണം. വീടുകളുമായി ബന്ധമുള്ള ബൂത്ത് കമ്മിറ്റികൾ ഉണ്ടാക്കണമെന്നും അകന്ന് പോയവരെ അടുപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരമ്പരാഗത വോട്ടുകൾ വീണ്ടെടുക്കണമെന്നും എ.കെ. ആന്‍റണി ആവശ്യപ്പെട്ടു.
നിർണായകമായ ലോക് സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് പരമാവധി എം.പി മാരെ നൽകണം. ശക്തവും പരിചയസമ്പന്നതയും അനുഭവസമ്പത്തുമുള്ള ടീമാണ് കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കാനായി ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.