75-ാം പിറന്നാള്‍ നിറവില്‍ അശ്വതി തിരുനാൾ; കവടിയാർ കൊട്ടാരത്തിലെത്തി ആശംസകള്‍ നേർന്ന് കോൺഗ്രസ് നേതാക്കൾ

Jaihind News Bureau
Tuesday, July 14, 2020

തിരുവനനന്തപുരം: എഴുപത്തി അഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന  അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ.  മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.മുരളീധരൻ എം.പി, വി എസ്.ശിവകുമാർ എം.എൽ.എ, കെ.പി സി.സി ജനറൽ സെക്രട്ടറി പാലോട് രവി തുടങ്ങിയ നേതാക്കള്‍ കവടിയാർ കൊട്ടാരത്തിലെത്തി തമ്പുരാട്ടിക്ക് പിറന്നാളാശംസകൾ നേർന്നു.