ഡല്‍ഹി കലാപം : കോൺഗ്രസ് പ്രതിനിധി സംഘം ഇന്ന് രാഷ്ട്രപതിയെ കാണും

Jaihind News Bureau
Thursday, February 27, 2020

ന്യൂഡല്‍ഹി : കോൺഗ്രസ് പ്രതിനിധി സംഘം ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും. വടക്കുകിഴക്കൻ ഡൽഹിയിൽ തുടരുന്ന കലാപങ്ങളുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് നേതാക്കൾ രാഷ്ട്രപതിയെ കാണുന്നത്.  രാജ്യത്തെ അക്രമസംഭവങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കൾ രാഷ്ട്രപതിയെ ആശങ്ക അറിയിക്കും.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ ആയിരിക്കും നേതാക്കൾ രാഷ്ട്രപതിയെ കാണുന്നത്. ഇന്നലെ ചേർന്ന കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗം സംഘർഷങ്ങളിൽ ആഭ്യന്തര മന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ കലാപം തടയുന്നതിൽ നിഷ്‌ക്രിയമായിരുന്നു എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തൽ.