കക്ഷിരാഷ്ട്രീയം കലർത്തി സർക്കാർ ചലച്ചിത്രമേളയുടെ അന്തസ്സ് നശിപ്പിച്ചു ; സലിംകുമാറിനെ മാറ്റിനിർത്തിയത് മനപ്പൂർവമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

Jaihind News Bureau
Wednesday, February 17, 2021

കൊച്ചി: കക്ഷിരാഷ്ട്രീയം കലർത്തി സംസ്ഥാന സർക്കാർ ചലച്ചിത്ര മേളയുടെ അന്തസ്സ് നശിപ്പിച്ചെന്ന് ഹൈബി ഈഡൻ എം പി, എംഎൽഎമാരായ പി.ടി തോമസ്, ടി.ജെ വിനോദ് എന്നിവർ പറഞ്ഞു. ദേശീയ പുരസ്ക്കാര ജേതാവായ സലിം കുമാറിനെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മാറ്റിനിർത്തിയത് മനപ്പൂർവമാണ്. അത് മറ്റ് കലാകാരന്മാർക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. വിയോജിപ്പുകളുടെ സ്വരം ഉൾക്കൊള്ളാൻ കഴിയാത്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ചലച്ചിത്ര അക്കാദമിയുടെ സിപിഎം സ്വഭാവം നില നിർത്താൻ നാലു പേർക്ക് പിൻവാതിൽ നിയമനം നൽകണമെന്ന് കത്തെഴുതിയ ചെയർമാൻ കമലിൽ നിന്ന് സാംസ്ക്കാരിക കേരളം കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഷാജി എൻ കരുണിൻ്റെ വാക്കുകൾ തങ്ങളുന്നയിക്കുന്ന വസ്തുതകൾക്ക് അടിവരയിടുന്നെന്നും യുഡിഎഫ് ജനപ്രതിനിധികൾ പറഞ്ഞു.