റഫേല്‍ അഴിമതി; കോണ്‍ഗ്രസ് നേതാക്കള്‍ സി.എ.ജിയെ കണ്ടു

Jaihind Webdesk
Wednesday, September 19, 2018

ന്യൂഡല്‍ഹി: റാഫേൽ അഴിമതി വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ കംപ്ട്രോളർ ആന്റ് ഓഡിറ്റ് ജനറലിനെ കണ്ടു.

ഇടപാട് സംബന്ധിച്ച് പരിശോധിക്കുമെന്ന് സി.എ.ജി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. കോണ്‍ഗ്രസ് പുറത്തുവിട്ട രേഖകളും പരിശോധിക്കും. ശേഷം പാര്‍ലമെന്‍റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സി.എ.ജി അറിയിച്ചു.

കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ, രൺദീപ്‌സിംഗ് സുർജേവാല, വിവേക് തന്‍ഖ, മുകുള്‍ വാസ്നിക്, രാജീവ് ശുക്ല, ജയറാം രമേശ്, ആനന്ദ് ശര്‍മ എന്നിവരടങ്ങുന്ന സംഘമാണ് സി.എ.ജിയെ കണ്ടത്.

അഴിമതി പുറത്തുവരുമെന്നാണ് വിശ്വാസമെന്ന് സി.എ.ജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കള്‍ പ്രതികരിച്ചു.