കേന്ദ്ര സർക്കാരിനെതിരെ പാർലമെന്‍റിന്‍റെ അകത്തും പുറത്തും ശക്തമായ സമരത്തിന് ഒരുങ്ങി കോൺഗ്രസ്. ഇറക്കുമതി തീരുവ ഇല്ലാതാക്കുന്ന ആർ സി ഇ പി കരാറിനെ ശക്തമായി എതിർക്കും. ഇന്ന് ചേർന്ന കോൺഗ്രസ് ബൗദ്ധിക സമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിലാണ് യോഗം ചേര്‍ന്നത്. 17 അംഗങ്ങളാണ് സമിതിയിൽ ഉള്ളത്.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് സമിതിയുടെ അധ്യക്ഷ. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, രാഹുൽ ഗാന്ധി, അഹമ്മദ് പട്ടേൽ, ഗുലാംനബി ആസാദ്, എ.കെ.ആന്‍റണി, മല്ലികാർജ്ജുൻ ഖാർഗേ, ആനന്ദ് ശർമ്മ, ജയ്‌റാം രമേശ്, അംബികാ സോണി, കപിൽ സിബൽ, കെ.സി. വേണുഗോപാൽ, അധിർ രഞ്ജൻ ചൗധരി, രൺദീപ് സിംഗ് സുർജേവാല, ജ്യോതിരാദിത്യ സിന്ധ്യ, രാജീവ് സദവ്, സുസ്മിത ദേവ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.