സർക്കാരിനെ ചെറുതായിട്ട് വിമർശിക്കേണ്ടി വന്നിട്ടുണ്ട്, സുരേന്ദ്രൻ ക്ഷമിക്കണം; പരിഹസിച്ച് കോണ്‍ഗ്രസ്

Jaihind News Bureau
Sunday, April 12, 2020

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ പ്രശംസിക്കുകയും പ്രതിപക്ഷത്തെ വിമര്‍ശിക്കുകയും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കോണ്‍ഗ്രസ്. സര്‍ക്കാരിനെ ചെറുതായൊന്ന് വിമര്‍ശിക്കേണ്ടി വന്നിട്ടുണ്ടെന്നും സുരേന്ദ്രന്‍ ക്ഷമിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ  ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കെ.സുരേന്ദ്രന്‍ എപ്പോഴാണ് ഭരണപക്ഷമായതെന്നായിരുന്നു കെ.പി.സി സി വൈസ് പ്രസിഡന്‍റ് പി.സി വിഷ്ണുനാഥിന്റെ പരിഹാസം. ഇത്രയും കാലം സജിവമായിരുന്ന സിപിഎം-ബിജെപി അന്ധര്‍ധാര ഇപ്പോള്‍ പരസ്യമായിരിക്കുകയാണെന്ന് ടി.സിദ്ദിഖും വിമര്‍ശിച്ചു. സുരേന്ദ്രനെ താരമാക്കി സംസ്ഥാന അധ്യക്ഷനാക്കിയതിനുപിന്നില്‍ പിണറായി വിജയനാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാലയും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.