കോണ്‍ഗ്രസ് നേതാവ് സി ആർ ജയപ്രകാശ് അന്തരിച്ചു

Jaihind News Bureau
Thursday, December 3, 2020

 

ആലപ്പുഴ : മുൻ കെപിസിസി ജനറൽ സെക്രട്ടറിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അഡ്വ. സി ആർ ജയപ്രകാശ് (68) അന്തരിച്ചു. കൊവിഡ് ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു അന്ത്യം. ബുധനാഴ്ച കൊവിഡ് പരിശോധനാ ഫലം വന്നപ്പോൾ നെഗറ്റീവായിരുന്നു.

കായംകുളം നിയോജക മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, ഡിസിസി ജനറല്‍ സെക്രട്ടറി, ഡിസിസി പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അരൂര്‍, കായംകുളം നിയമസഭാ മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടിയിരുന്നു.

കായംകുളം നഗരസഭ അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്. കരീലക്കുളങ്ങര സഹകരണ മില്ലിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗമായിരുന്നു. ഭാര്യ: റിട്ട. പ്രഫ. ബി. ഗിരിജ (നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളജ് രസതന്ത്രവിഭാഗം മേധാവി). മക്കള്‍: ഡോ. ധന്യ, ധനിക് (യുകെ)