മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ  ബൂട്ടാസിങ് അന്തരിച്ചു

Jaihind News Bureau
Saturday, January 2, 2021

 

ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ  ബൂട്ടാ സിങ് അന്തരിച്ചു. രാജീവ് ഗാന്ധി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു. ബിഹാറിന്‍റെ ഗവർണർ സ്ഥാനവും വഹിച്ചിരുന്നു.

പ്രമുഖ ദളിത് നേതാവായിരുന്ന ബൂട്ടാ സിങ് 1986 – 89 കാലത്താണ് ആഭ്യന്തരമന്ത്രിയായിരുന്നത്. 1984–86 കാലത്ത് കൃഷിമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2004–2006 കാലത്ത് ബിഹാർ  ഗവർണർ ആയിരുന്നു. രാജസ്ഥാനിലെ ജലോറിൽനിന്ന് 2009ലും 2014ലും ലോക്സഭയിലേക്ക് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.

ആത്മസമർപ്പണമുള്ള നേതാവിനെയും പൊജുജനങ്ങളുടെ യഥാർഥ പോരാളിയെയുമാണ് രാജ്യത്തിനു നഷ്ടപ്പെട്ടതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു.