മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിന്‍റെ അധ്യക്ഷതയിൽ കോൺഗ്രസിന്‍റെ ജമ്മുകശ്മീർ പോളിസി പ്ലാനിങ് ഗ്രൂപ്പ് ഇന്ന് യോഗം ചേരും. മൻമോഹൻ സിങ്ങിനെ വസതിയിൽ വൈകിട്ട് അഞ്ചു മണിക്കാണ് യോഗം. ജമ്മുകശ്മീരിൽ കൂടുതൽ സേനയെ വിന്യസിക്കാനുള്ള കേന്ദ്ര നീക്കം ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്.
വിഷയത്തിൽ സ്വീകരിക്കേണ്ട നിലപാടും തുടർനടപടികളും സംബന്ധിച്ച് യോഗം തീരുമാനം എടുക്കും. സംസ്ഥാനത്തെ ക്രമസമാധാന പാലനം, നുഴഞ്ഞു കയറ്റം തടയൽ എന്നിവ ചൂണ്ടിക്കാട്ടിയാണ് സർക്കാർ 100 യൂണിറ്റ് കേന്ദ്ര സായുധ പോലീസ് സേനയെ വിന്യസിക്കാൻ ഒരുങ്ങുന്നത്. ആഭ്യന്തര മന്ത്രാലയം ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ ജമ്മുകശ്മീർ സന്ദർശനത്തിനു പിന്നാലെയാണ് ആണ് സേനയെ വിന്യസിക്കാനുള്ള തീരുമാനമെടുത്തത്.