ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭാഗികമായി നിര്‍മ്മിച്ച വീടുകള്‍ പേരുമാറ്റി അവതരിപ്പിച്ച, തട്ടിപ്പല്ല പുനര്‍ജ്ജനി പദ്ധതി; സിപിഎം അല്ല കോണ്‍ഗ്രസ്; കെ സുധാകരന്‍ എംപി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെതിരായ കള്ളക്കേസില്‍ മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും  രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. ഉമ്മൻചാണ്ടിയുടെ കാലത്ത് ഭാഗികമായി നിർമ്മിക്കപ്പെട്ട പതിനായിരക്കണക്കിന് വീടുകളെ ഉൾപ്പെടുത്തി, പേരുമാറ്റി പിണറായി വിജയൻ പുതിയ ഭവന പദ്ധതി അവതരിപ്പിച്ചതുപോലെയുള്ള തട്ടിപ്പ് പദ്ധതിയല്ല പുനർജ്ജനിയെന്നും സിപിഎം അല്ല കോൺഗ്രസ്‌  ഇല്ലാത്തതൊക്കെ ഉണ്ടാക്കി പറയാൻ പിണറായി വിജയനല്ല ഞങ്ങളെന്നും കെ സുധാകരന്‍ പരിഹസിച്ചു.

229 വീടുകളാണ്, വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടുകൂടി പ്രതിപക്ഷ നേതാവ് സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്ക് നിർമ്മിച്ചു നൽകിയത്. അതിന്റെ കണക്കുകൾ ഏത് അന്വേഷണ ഏജൻസിക്കും പരിശോധിക്കാവുന്ന വിധം തയ്യാറാണ്. പണി പൂർത്തിയാകാതെ കിടന്ന വീടുകൾ പൂർത്തിയാക്കിയതും അറ്റകുറ്റപണികൾ നടത്തിയതും ഒക്കെയായി 314 വീടുകളാണ് ലിസ്റ്റിൽ ഉള്ളത്. ഏത് പിണറായി വിജയനും അത്‌ പരിശോധിക്കാവുന്നതാണെന്ന് കെപിസിസി അധ്യക്ഷന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

എക്കാലവും കമ്മ്യൂണിസ്റ്റ്‌ അടിമകളായി ജീവിക്കാൻ വിധിക്കപ്പെട്ടവർ…. സിപിഎമ്മിനെ അളക്കുന്ന ആ തുലാസ്സും കൊണ്ട് കോൺഗ്രസിന്‍റെ അടുത്തേക്ക് വരരുതെന്നും കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

കെ സുധാകരന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഇല്ലാത്തതൊക്കെ ഉണ്ടാക്കി പറയാൻ പിണറായി വിജയനല്ല ഞങ്ങൾ.
സിപിഎം അല്ല കോൺഗ്രസ്‌…
229 വീടുകളാണ്, വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടുകൂടി പ്രതിപക്ഷ നേതാവ് സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്ക് നിർമ്മിച്ചു നൽകിയത്. അതിന്റെ കണക്കുകൾ ഏത് അന്വേഷണ ഏജൻസിക്കും പരിശോധിക്കാവുന്ന വിധം തയ്യാറാണ്. പണി പൂർത്തിയാകാതെ കിടന്ന വീടുകൾ പൂർത്തിയാക്കിയതും അറ്റകുറ്റപണികൾ നടത്തിയതും ഒക്കെയായി 314 വീടുകളാണ് ലിസ്റ്റിൽ ഉള്ളത്. ഏത് പിണറായി വിജയനും അത്‌ പരിശോധിക്കാവുന്നതാണ്.
ഞങ്ങൾ നിർമ്മിച്ചത് 229 വീടുകളല്ല , 229 ജീവിതങ്ങളാണ്. അവർക്കാകെ അന്തസ്സോടെ തലയുയർത്തി ജീവിക്കാനാണ് കോൺഗ്രസ്‌ ചെറിയൊരു ‘കൈ’ സഹായം കൊടുത്തതും.
നാണവും മാനവും ഇല്ലാത്ത ‘ഹോണറബിൾ’ കുടുംബത്തെ നയിക്കുന്ന പരാജിതനും, അടിമുടി അശ്ലീലമായ സിപിഎം പാർട്ടി സെക്രട്ടറിക്കും ‘അഭിമാനം’ എന്ന വാക്കിന്റെ അർത്ഥം അറിയണമെന്നില്ല. അതുകൊണ്ടാകുമല്ലോ ഗോവിന്ദനേക്കാൾ മികച്ച രീതിയിൽ മാലിന്യം തുപ്പുന്ന, സിപിഎം സൈബർ ഞരമ്പന്മാരെ, ലിസ്റ്റിലെ ആളുകളെ കണ്ടെത്തി അപമാനിക്കാൻ രംഗത്തിറക്കിയിരിക്കുന്നത്.
ഉമ്മൻചാണ്ടിയുടെ കാലത്ത് ഭാഗികമായി നിർമ്മിക്കപ്പെട്ട പതിനായിരക്കണക്കിന് വീടുകളെ ഉൾപ്പെടുത്തി, പേരുമാറ്റി പിണറായി വിജയൻ പുതിയ ഭവന പദ്ധതി അവതരിപ്പിച്ചതുപോലെയുള്ള തട്ടിപ്പ് പദ്ധതിയല്ല പുനർജ്ജനി. അന്നത്തെ ധനമന്ത്രി തോമസ് ഐസക്കും ഇപ്പോഴത്തെ രാജ്യസഭാംഗം ജോൺ ബ്രിട്ടാസും പാർട്ടിയുടെ ചാനലിൽ വന്ന് ‘അഴിമതി’ നടന്നിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയ ലൈഫ് ഭവന പദ്ധതിയുമല്ല പുനർജ്ജനി.
എക്കാലവും കമ്മ്യൂണിസ്റ്റ്‌ അടിമകളായി ജീവിക്കാൻ വിധിക്കപ്പെട്ടവർ…. സിപിഎമ്മിനെ അളക്കുന്ന ആ തുലാസ്സും കൊണ്ട് കോൺഗ്രസിന്റെ അടുത്തേക്ക് വരരുത്.

Comments (0)
Add Comment