കോണ്‍ഗ്രസിന് ജനങ്ങളുമായിട്ടാണ് ഡീല്‍ ; രാഹുല്‍ മാങ്കുട്ടത്തിലിനും ഫെന്നി നൈനാനും പിന്തുണയുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്

തിരുവനന്തപുരം : ഇന്റര്‍നെറ്റ് യുഗവും മൊബൈല്‍ യുഗവും ഒക്കെ കടന്ന് എ.ഐയുഗത്തിലുമൊക്കെ എത്തി നില്ക്കുന്ന കാലത്ത്, പഴയ കാളവണ്ടി യുഗത്തിലെ വ്യക്തിഹത്യ ആശയങ്ങളില്‍ നിന്ന് സിപിഐഎമ്മിനും ബിജെപിക്കും ടിക്കറ്റ് എടുത്ത് കൊടുക്കുവാന്‍ ബോധമുള്ള ആരും ആ പാര്‍ട്ടിയില്‍ ഇല്ല എന്നതാണ് സത്യമെന്ന് പരിഹസിച്ച് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.

സൈബര്‍ സ്‌പേസിന്റെ ഗുണം എന്താണെന്ന് ഒരു സംഘ-സഖാവിനോട് ചോദിച്ചാല്‍, ‘പണ്ട് കവലകളിലും കലുങ്കുകളിലും ഇരുന്ന് പറഞ്ഞുകൊണ്ടിരുന്ന നുണകളും പരദൂഷണവും ഇന്ന് വീട്ടിലിരുന്ന് തന്നെ പറയാന്‍ പറ്റുന്നുണ്ട്..’ എന്നതായിരിക്കും സൈബര്‍ സംഘ -സഖാക്കളുടെ ഉത്തരം.

അത്തരത്തില്‍ അധഃപതിച്ചുപോയ സംഘ-സഖാക്കള്‍, കമ്മ്യൂണിസ്റ്റ് ജനത പാര്‍ട്ടി എന്ന ബി.ജെ.പി-സി.പി.എം സങ്കര പാര്‍ട്ടിക്ക് വേണ്ടി കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പോലെ ഉണ്ടാക്കിയെടുത്ത ഒരു നുണ ബോംബ് ആണ് പാലക്കാടില്‍ രണ്ട് ദിവസമായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

യാത്രകളില്‍ ട്രോളി ബാഗ് ഉപയോഗിക്കുന്നവര്‍ അവശ്യ സാധനങ്ങള്‍ കൊണ്ടുപോകാനൊക്കെയാ ഉപയോഗിക്കാറ്.ഇനി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പണ്ടത്തെ നയതന്ത്ര ചാനലിലെ സ്വര്‍ണക്കടത്തിന്റെയും, കൊടകര കുഴല്പണത്തിന്റെയും ഹാങ്ങോവര്‍ ഉള്ളത്‌കൊണ്ട് അവര്‍ക്ക് ട്രോളി ബാഗിന്റെ ഉപയോഗം മറ്റു പലതിനുമായിരിക്കും.അത്‌കൊണ്ട് നിങ്ങളുടെ ഉള്ളിലെ രാഷ്ട്രീയ മാലിന്യം, കോണ്‍ഗ്രസിന്റെ പറമ്പിലോ ട്രോളി ബാഗിലോ നിക്ഷേപിക്കുവാനുള്ള ഐഡിയ ഇവിടെ എന്തായാലും വിലപ്പോവില്ലന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥിയായ രാഹുലിനെ വ്യക്തിഹത്യ ചെയ്യുന്നത് പോരാഞ്ഞിട്ട് , കെ.എസ്.യു സംസ്ഥാനകമ്മിറ്റി അംഗം ഫെന്നി നൈനാനിലോട്ടും കടന്ന് സകല സീമകളും ലംഘിച്ചു ആക്ഷേപിക്കാനുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വ്യഗ്രത വിലപോവില്ലന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

ഫെന്നി ഈ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാടിന്റെ ചുമതലയുള്ള കെ.എസ്.യുവിന്റെ സംസ്ഥാന കണ്‍വീനറാണ്. ഫെന്നി ഉള്‍പ്പെടെയുള്ള മുഴവന്‍ സംസ്ഥാന ഭാരവാഹികള്‍ക്കും വയനാട്, പാലക്കാട്, ചേലക്കര തുടങ്ങിയ മണ്ഡലങ്ങളില്‍ ചാര്‍ജ്ജ് ഉണ്ട്.അതായത് ആ പ്രദേശങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുക എന്നത് സംസ്ഥാന കെ.എസ്.യു കമ്മിറ്റി അവരുടെ മേല്‍ ഏല്‍പ്പിച്ച ചുമതലയാണ്,കെ.എസ്.യു ആര്‍ക്ക് ചാര്‍ജ് കൊടുക്കണം, പാര്‍ട്ടി എവിടെ, ഏത് റൂം തിരഞ്ഞെടുക്കണം, ആര് എവിടെ താമസിക്കണം എന്നെല്ലാം തീരുമാനിക്കാന്‍ സംഘടനക്ക് ഉത്തരവദിത്തപെട്ട നേതാക്കളും ബോഡികളുമുണ്ട്, പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കള്‍ അറിയാമെന്ന് വിശ്വസിക്കുന്നതായും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.കോണ്‍ഗ്രസിന് ജനങ്ങളുമായിട്ടാണ് ഡീല്‍.ആ ഡീല്‍ വയനാടും പാലക്കാടും ചേലകരയും നവംബര്‍ 23 ന് വ്യക്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments (0)
Add Comment