യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ അതിക്രമം ; പത്തനാപുരത്ത് കോണ്‍ഗ്രസ് ഹർത്താല്‍ പുരോഗമിക്കുന്നു

Jaihind News Bureau
Monday, January 18, 2021

 

കൊല്ലം : പത്തനാപുരത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹർത്താല്‍ പുരോഗമിക്കുന്നു.  കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫിസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരേ നടന്ന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹർത്താല്‍.

എംഎല്‍എയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പി.എ പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം മർദ്ദിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയിനിടെയാണ് അതിക്രമം.

പ്രദീപിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസം പത്തനാപുരത്തെ ഗണേഷ് കുമാറിന്‍റെ ഓഫിസിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിന് നേരെ പൊലീസ് നടത്തിയ  ലാത്തിചാർജില്‍  സംസ്ഥാന സെക്രട്ടറി സാജൂ ഖാൻ ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.

പ്രതിഷേധക്കാരെ മർദിച്ചവർക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ട്  ഡി സി സി പ്രസിഡന്‍റ് ബിന്ദു കൃഷ്ണയുടെയും ഷിബു ബേബി ജോണിന്റേയും നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനും ദേശീയപാതയും ഉപരോധിച്ചു.