കോണ്‍ഗ്രസ് ഇലക്ഷന്‍ മാനേജ്‌മെന്‍റ് കമ്മിറ്റി രൂപീകരിച്ചു ; ഡോ.ശൂരനാട് രാജശേഖന്‍ ചെയര്‍മാന്‍

Jaihind News Bureau
Monday, March 22, 2021

തിരുവനന്തപുരം : കെപിസിസി വൈസ് പ്രസിഡന്‍റ് ഡോ.ശൂരനാട് രാജശേഖന്‍ ചെയര്‍മാനായി കോണ്‍ഗ്രസ് ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചു. മുന്‍ മന്ത്രി പന്തളം സുധാകരന്‍, കെപിസിസി ജനറല്‍ സെക്രട്ടറി ജെയ്‌സണ്‍ ജോസഫ്,  ഡിജിറ്റല്‍ മീഡിയാസെല്‍ കണ്‍വീനര്‍ അനില്‍ ആന്‍റണി, ജ്യോതി വിജയകുമാര്‍, ജോണ്‍ സാമുവല്‍, ബിസി ഉണ്ണിത്താന്‍ തുടങ്ങിയവരാണ് കമ്മിറ്റി അംഗങ്ങള്‍. ഒരു സംസ്ഥാന കണ്‍ട്രോള്‍ റൂമും കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ കെ.പി.സി.സി. ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു.