ഇന്ന് രാജ്യ വ്യാപകമായി കോൺഗ്രസ്‌ പതാക ജാഥ

Jaihind News Bureau
Saturday, December 28, 2019

ഇന്ത്യയെ സംരക്ഷിക്കുക ഭരണ ഘടനയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി രാജ്യ വ്യാപകമായി ഇന്ന് കോൺഗ്രസ്‌ പതാക ജാഥ. കോൺഗ്രസ്‌ 135-ആം സ്ഥാപക ദിനത്തിൽ എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന പരിപാടികൾക്ക് കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി നേതൃത്വം നൽകും. രാഹുൽ ഗാന്ധി അസാമിലെ ഗുവാഹത്തിയിൽ നടക്കുന്ന പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലക്‌നൗവിലെ പരിപാടിയിൽ പങ്കെടുക്കും.