‘കോൺഗ്രസ് ഇന്ത്യയ്ക്കായി മത്സരിക്കുന്നു, ഇടതുപക്ഷം ചിഹ്നത്തിനു വേണ്ടിയും’; രമേശ്‌ ചെന്നിത്തല

 

തിരുവനന്തപുരം: ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ കോൺഗ്രസ്‌ ഇന്ത്യയ്ക്കായി മത്സരിക്കുമ്പോൾ ചിഹ്നം നിലനിലർത്താൻ വേണ്ടിയാണ് ഇടതുപക്ഷം മത്സരിക്കുന്നെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ്‌ ചെന്നിത്തല. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇടതുപക്ഷത്തിന്‍റെ ചിഹ്നം നഷ്ടമാകുമെന്നത് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയും ഗതികെട്ട ഭരണം നടത്തിയിട്ടും ജനങ്ങളോട് വോട്ട് അഭ്യർത്ഥിക്കാൻ ഇടതുപക്ഷത്തിന് എങ്ങനെയാണ് മനസ് വരുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ചിറയിൻകീഴ് റോയൽ ഗ്രീനിൽ വെച്ച് നടന്ന യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്‍റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ ജെഫേഴ്സൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥാനാർത്ഥി അടൂർ പ്രകാശ്, കരകുളം കൃഷ്ണപിള്ള, വർക്കല കഹാർ, തോന്നാക്കൽ ജമാൽ, ചാനങ്കര കുഞ്ഞു, ആർഎസ്പി എറവൂർ പ്രസന്ന കുമാർ, ചന്ദ്രബാബു, കോരാണി ഷിബു, എം.ജെ. ആനന്ദ്, അഭയൻ, നൗഷാദ്, ബി.എസ്. അനൂപ് എന്നിവർ പങ്കെടുത്തു

Comments (0)
Add Comment