മഴക്കെടുതിയിലെ സര്‍ക്കാരിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ: രമേശ് ചെന്നിത്തല

Jaihind News Bureau
Friday, August 9, 2019

മഴക്കെടുതിയില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്‍റെ പൂര്‍ണ പിന്തുണ യുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് പ്രവര്‍ത്തകര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. ഡാമുകള്‍ തുറക്കുന്നതിന്ന് മുന്‍പായി ശാസ്ത്രീയ വശങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എംഎല്‍എമാരുടെ യോഗം സര്‍ക്കാര്‍ ഉടന്‍ വിളിച്ചു ചേര്‍ക്കണം. രക്ഷാപ്രവര്‍ത്തനങ്ങളില്‍ തടസം ഉണ്ടാകുമെന്ന് കലക്ടര്‍മാര്‍ അറിയിച്ചതു മൂലമാണ് രാഹുല്‍ ഗാന്ധി വയനാട് സന്ദര്‍ശനം ഒഴിവാക്കിയത്.