പതിനേഴാം ലോക്സഭയിലെ കോൺഗ്രസ് ലോകസഭ കക്ഷി നേതാവായി അധീര്‍ രജ്ഞൻ ചൗധരിയെയും കോൺഗ്രസ് ചീഫ് വിപ്പായി കൊടിക്കുന്നിൽ സുരേഷിനേയും തെരഞ്ഞെടുത്തു. പശ്ചിമ ബംഗാളിലെ ബർഹംപൂർ ലോക് സഭ മണ്ഡലത്തിൽ നിന്നുള്ളു എം പി ആണ് അധീര്‍ രജ്ഞൻ ചൗദരി.
യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗമാണ് ലോകസഭ കക്ഷി നേതാവിനെയും ചീഫ് വിപ്പിനെയും തീരുമാനിച്ചത്. എ.കെ.ആന്റണി, ഗുലാം നബി ആസാദ്, ജയ്റാം രമേശ്, ആനന്ദ് ശര്‍മ്മ, പി.ചിദംബരം, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ക്കൊപ്പം അദിര്‍ രഞ്ജന്‍ ചൗധരിയും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. ലോക്സഭാ കക്ഷി നേതാവായി അധീറിനെ തെരഞ്ഞെടുത്തതായി ലോക്സഭയ്ക്ക് മുമ്പാകെ കത്ത് നല്കി. പശ്ചിമ ബംഗാളിലെ ബഹറാംപൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അധിര്‍ രഞ്ജന്‍ പിസിസി മുന്‍ അധ്യക്ഷന്‍ കൂടിയാണ്. രണ്ടാം യുപിഎ സര്‍ക്കാരില്‍ റെയില്‍വേ സഹമന്ത്രിയായിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കടുത്ത വിമര്ശകന് കൂടിയാണ് അദ്ദേഹം. 1999 മുതല്‍ തുടര്‍ച്ചയായി അഞ്ച് തവണ ബഹറാന്പൂര് സീറ്റില്‍ നിന്ന് ജയിച്ചു.