ബിജെപിയെ പ്രതിരോധിക്കുന്നതിൽ സിപിഎമ്മിന്‍റെയും മുഖ്യമന്ത്രിയുടെയും സർട്ടിഫിക്കറ്റ് കോൺഗ്രസിന് വേണ്ട

Jaihind Webdesk
Friday, October 26, 2018

ബിജെപിയെ പ്രതിരോധിക്കുന്നതിൽ സിപിഎമ്മിന്‍റെയും മുഖ്യമന്ത്രിയുടെയും സർട്ടിഫിക്കറ്റ് കോൺഗ്രസിന് വേണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ദേശീയ തലത്തിൽ ബിജെപിയെ പ്രതിരോധിക്കുന്നത് കോൺഗ്രസാണ്. സിപിഎമ്മാണ് ബിജെപിക്ക് എതിരായ സഖ്യത്തിൽനിന്ന് മാറി നിൽക്കുന്നതെന്നും ഉമ്മൻ ചാണ്ടി കണ്ണൂരിൽ പറഞ്ഞു.