കോൺഗ്രസ് ജില്ലാ തല റിവ്യൂ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

Jaihind News Bureau
Saturday, October 3, 2020

congress flag

 

തിരുവനന്തപുരം : ഡി.സി.സി. ഭാരവാഹികളുടേയും ബ്ലോക്ക് പ്രസിഡന്‍റുമാരുടേയും പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ജില്ലാ തല റിവ്യൂ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം.

കാസർഗോഡ് ജില്ലയിലെ റിവ്യൂ മീറ്റിംഗ് ഇന്ന് നടക്കും. ഒക്ടോബർ 6 ന് വയനാട്, 7 ന് കോഴിക്കോട്, 8 ന് മലപ്പുറം, 9 ന് പാലക്കാട്, 10 ന് തൃശൂർ, 12 ന് കണ്ണൂർ, 13 ന് എറണാകുളം, 14 ന് ഇടുക്കി, 15 ന് കോട്ടയം, 19 ന് ആലപ്പുഴ, 20 ന് പത്തനംതിട്ട, 21 ന് കൊല്ലം, 22 ന് തിരുവനന്തപുരം എന്നിങ്ങനെയാണ് റിവ്യൂ യോഗങ്ങള്‍ നടക്കുക.

കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സജീവ് ജോസഫിന്‍റെയും ജില്ലാ ചുമതലയുള്ള കെ.പി.സി.സി ഭാരവാഹികളുടേയും ഡി.സി.സി പ്രസിഡന്‍റുമാരുടേയും നേതൃത്വത്തിലാണ് റിവ്യു. എല്ലാ ഡി.സി.സി. ഭാരവാഹികളും ബ്ലോക്ക് പ്രസിഡന്‍റുമാരും നിർബന്ധമായും റിവ്യൂ യോഗത്തില്‍ പങ്കെടുക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.പി അനിൽകുമാർ അറിയിച്ചു.