വടക്കു കിഴക്കന്‍ ഡൽഹിയിലെ കലാപ ബാധിത പ്രദേശങ്ങൾ രാഹുൽ ഗാന്ധി എംപി യുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘം സന്ദർശിച്ചു. ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരിയോട് ഒപ്പമാണ് രാഹുൽ എത്തിയത്. കേരളത്തിൽ നിന്ന് ഉള്ള എംപിമാരും രാഹുലിന് ഒപ്പം ഉണ്ടായിരുന്നു. അക്രമം നടന്ന സന്ദർശിച്ച രാഹുൽ കലാപബാധിതരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു.
കലാപബാധിതരെ ആശ്വസിപ്പിച്ച രാഹുൽ ഗാന്ധി കോൺഗ്രസ് പാർട്ടി എന്നും അവർക്ക് ഒപ്പം ഉണ്ടാകുമെന്ന് ഉറപ്പ് നൽകി. ഡൽഹിയിലെ അക്രമം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ലോക്‌സഭാ എംപിമാരുടെ അടിയന്തര യോഗവും കോൺഗ്രസ് വിളിച്ചിട്ടുണ്ട്.
https://www.facebook.com/rahulgandhi/videos/1042593612789259/
ബ്രിജ്പുരിയില്‍ അക്രമികള്‍ തകര്‍ത്ത സ്‌കൂളിലും കോണ്‍ഗ്രസ് സംഘം സന്ദർശനം നടത്തി. ഇന്ത്യയുടെ ഭാവിയാണ് ഇവിടെ കത്തിക്കരിഞ്ഞു നില്‍ക്കുന്നത് എന്നും ഇന്ത്യയെ മുന്നോട്ടു നയിക്കാന്‍ ഓരോരുത്തയും യത്‌നിക്കേണ്ട സമയമാണ് ഇതെന്നും സ്കൂള്‍ സന്ദർശിച്ച ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള ഹൈബി ഈഡന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.സി വേണുഗോപാല്‍, അധിര്‍ രജ്ഞന്‍ ചൗധരി, മുകുള്‍ വാസ്‌നിക് തുടങ്ങിയവര്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തിലുണ്ടായിരുന്നു.
കേരളത്തില്‍ നിന്നുള്ള എംപിമാരായ കെ.മുരളീധരന്‍, ആന്‍റോ ആന്‍റണി, രാജ്മോഹന്‍ ഉണ്ണിത്താന്‍, ബെന്നി ബെഹനാന്‍, വി.കെ. ശ്രീകണ്ഠന്‍, ടി.എന്‍ പ്രതാപന്‍ എന്നിവരടങ്ങുന്ന സംഘവും സംഘർഷ ബാധിത പ്രദേശങ്ങള്‍ സന്ദർശിച്ചു.