ആദായ നികുതി വകുപ്പ് നോട്ടീസ് സുപ്രീം കോടതിയിൽ നാളെ പരാമർശിക്കാൻ കോൺഗ്രസ്; തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെ ഇല്ലാതാക്കാനുള്ള നീക്കവും അറിയിക്കും

ന്യൂഡല്‍ഹി: തുടർച്ചയായി  ആദായ നികുതി വകുപ്പ്  നോട്ടീസുകള്‍ അയക്കുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ കോൺഗ്രസ്. നാളെ സുപ്രീം കോടതിയിൽ വിഷയം പരാമർശിക്കാൻ ഒരുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. 3567 കോടിയുടെ നോട്ടീസാണ് ഇതുവരെ ആദായ നികുതി വകുപ്പ് നല്‍കിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
കഴിഞ്ഞ ദിവസം 1744 കോടിയുടെ നോട്ടീസ് കൂടി കോൺഗ്രസിന് കിട്ടിയിരുന്നു.ഇതിന് പിന്നാലെയാണ് സംഭവം സുപ്രീം കോടതിയില്‍ പരാമർശിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. 2014 മുതൽ 2017 വരെയുള്ള നികുതിയും പിഴയും ആവശ്യപ്പെട്ടാണ് പുതിയ നോട്ടീസ് അയച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെ ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ഏജൻസിയുടെ നീക്കമെന്ന് കോൺഗ്രസ് സുപ്രീംകോടതിയെ അറിയിക്കും.

Comments (0)
Add Comment