ബിജെപിക്കാർ കയറിയതിന് പിന്നാലെ ശബരി ആശ്രമത്തില്‍ ശുദ്ധികലശം നടത്തി യൂത്ത്കോൺഗ്രസ്

Jaihind Webdesk
Sunday, October 3, 2021

പാലക്കാട് :  ഗാന്ധി ജയന്തി ദിനത്തിൽ ബിജെപിക്കാർ ശബരി ആശ്രമത്തില്‍ കയറിയതില്‍ യൂത്ത് കോൺഗ്രസ് പ്രതിഷേധം. പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തില്‍ ചാണകവെള്ളം തെളിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഗാന്ധി ഘാതകർ ശബരി ആശ്രമത്തിൽ കയറിയതിനാലാണ് ശുദ്ധികലശം നടത്തിയന്തെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഗാന്ധി ജയന്തി പ്രമാണിച്ച് കെ സുരേന്ദ്രൻറെ നേതൃത്വത്തില്‍ ശബരി ആശ്രമത്തിൽ ആരംഭിച്ച നിന്നും ത്രിവർണ്ണ യാത്രയക്ക് പിന്നാലെയാണ് ശുദ്ധികലശം നടത്തിയത്.

എഐസിസി പ്രസിഡന്‍റായിരുന്ന ചേറ്റൂർ ശങ്കരൻ നായരുടെ കല്ലറയില്‍ ബിജെപി പ്രവര്‍ത്തകര്‍ പുഷ്പാർച്ചന നടത്തിയിതില്‍ കോൺഗ്രസ് നേതാവായ വികെ ശ്രീകണ്ഠൻ എം.പി പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.  സംഘപരിവാറിന് സ്വതന്ത്ര്യസമര സേനാനികള്‍ ഇല്ലാത്തതുകൊണ്ടാണ് പട്ടേല്‍ അടക്കമുള്ള എല്ലാ സ്വാതന്ത്ര്യ സമര സേനാനികളെയും തങ്ങളുടേതാക്കി മാറ്റാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപെടുത്തി. റെയിൽവേ സ്ഥലം വിട്ടു നൽകാത്തതിനലാണ് ചേറ്റൂരിന്‍റെ സ്മൃതി മണ്ഡപത്തിലേക്ക് വഴി നിർമ്മിക്കാൻ കഴിയാത്തതെന്നും കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി സ്ഥലം ലഭ്യമാക്കാൻ സുരേന്ദ്രൻ ശ്രമിക്കണമെന്നും  സ്ഥലം ലഭിച്ചാൽ എം.പി ഫണ്ട് ഉപയോഗിച്ച് പാടത്തിന് മുകളിലൂടെ പാലം നിർമ്മിക്കുമെന്നും വി.കെ ശ്രീകണ്ഠൻ എം.പി പറഞ്ഞു