സൗജന്യ ഭവനനിർമാണ പദ്ധതിയുമായി കാരോട് സോഷ്യൽ സർവീസ് ചാരിറ്റിബിൾ സൊസൈറ്റിയും കോൺഗ്രസ്‌ കാരോട് വാർഡ് കമ്മിറ്റിയും

Jaihind Webdesk
Monday, November 1, 2021

കാരോട് പുല്ലാട്ടുവിള അയിണിങ്ങാപഴിഞ്ഞി കോളനിയിൽ കഴിഞ്ഞ 27 വർഷക്കാലമായി താമസിക്കുന്ന ശ്രീ. ഷാഹുൽ ഹമീദ്,ശ്രീമതി. സുഹറ ബീവിക്കും കാരോട് സോഷ്യൽ സർവീസ് ചാരിറ്റിബിൾ സൊസൈറ്റിയുടെയും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കാരോട് വാർഡ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യമായി നിർമ്മിച്ച് നൽകുന്ന വീടിന്‍റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തികരിച് ഇന്ന് വൈകുന്നേരം 5 മണിക്ക് കോവളം എംഎല്‍എ  ശ്രീ എം വിൻസെന്‍റിന്‍റെ സാന്നിധ്യത്തിൽ മുൻ ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. ശിവകുമാർ നിർവഹിച്ചു.പ്രസ്തുത ചടങ്ങിൽ ചാരിറ്റിബിൾ സൊസൈറ്റി പ്രസിഡന്റ്‌ ശ്രീ. അജീഷ് കുമാർ സ്വാഗതം ആശംസിച്ചു ചടങ്ങിൽ കോൺഗ്രസ്‌ കാരോട് മണ്ഡലം പ്രസിഡന്‍റ് ശ്രീ.എസ് അയ്യപ്പൻ നായർ അധ്യക്ഷത വഹിച്ചു.

ശ്രീ.ആർ വത്സലൻ(കെപിസിസി സെക്രട്ടറി )ശ്രീ. സിദ്ധാർത്ഥൻ നായർ(കോൺഗ്രസ്‌ കാരോട് മണ്ഡലം പ്രസിഡന്റ്‌ )ശ്രീ എം. രാജേന്ദ്രൻ നായർ (കാരോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ), ശ്രീമതി. സിആർ. അജിത(കാരോട് വാർഡ് മെമ്പർ /ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ),ശ്രീ. C റാബി (പൊൻവിള ബാങ്ക് പ്രസിഡന്റ്‌ )ശ്രീ. C. A. ജോസ്(പഴയ ഉച്ചക്കട മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ),ശ്രീ. പൊഴിയൂർ വിജയൻ(കർഷക കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ )ശ്രീ. M. A. കബീർ(മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ്‌ )ശ്രീ. നൗഷാദ്(പ്രസിഡന്റ്‌ ചാരോട്ടുകോണം ജമാ അത് )ശ്രീമതി.ബിന്ദു റോബിൻസൺ(പഞ്ചായത്ത്‌ മെമ്പർ )ശ്രീമതി. ജാസ്മിൻ പ്രഭാ(പഞ്ചായത്ത്‌ മെമ്പർ ),ശ്രീമതി. സൂസിമോൾ(പഞ്ചായത്ത്‌ മെമ്പർ ),ശ്രീ. അനു ശ്രീ. അരുൺ ശ്രീ. ബുവനചന്ദ്രൻ നായർ(വാർഡ് പ്രസിഡന്റ്‌ )ശ്രീ. ബിജു,ശ്രീ. ശ്രീജുനു, ശ്രീ. സുരേഷ് ശ്രീ. വിനോദ് ശ്രീ. വിജയൻ ശ്രീ. രാജേന്ദ്രൻ നായർ, ശ്രീ. അനീഷ്, ശ്രീ പ്രമോദ് ബാബു, ശ്രീ. സെൽവരാജ് തുടങ്ങിയവർ സംബന്ധിച്ചു.

വളരെ ശോചീനീയാവസ്ഥയിൽ ആയിരുന്നു ഇവരുടെ വീട്. സ്ഥലത്തിന്‍റെ ഉടമസ്ഥവകാശം ഇല്ലാത്തതിനാൽ പഞ്ചായത്തിൽ നിന്നും ഇവർക്ക് ഭവനനിർമാണ അനൂകൂല്യം ലഭ്യമാക്കുവാൻ സാധ്യമല്ലായിരുന്നു. തുടർന്ന് ഞങ്ങൾ ഈ ചരിത്ര നിയോഗം ഏറ്റെടുക്കുകയായിരുന്നു.ഏകദേശം മൂന്നുമാസം കൊണ്ടാണ് ഈ വീടിന്‍റെ പണി പൂർത്തിയാക്കുവാൻ സാധിച്ചത്. ഏകദേശം 4 ലക്ഷം രൂപ ചിലവഴിച്ചാണ് ഈ മനോഹര ഭവനത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ സമൂഹത്തിന്‍റെ നാനാ തുറയിലുള്ള സുമനസ്സുകളുടെ സഹായോത്തോടെയാണ് ഈ വീടിന്‍റെ പണികൾ പൂർത്തിയാക്കിയത് .

ഈ മഹത് സംരംഭത്തിന് ഞങ്ങോളോട് സഹകരിച്ച നല്ലവരായ നാട്ടുകാർക്കും നന്ദി രേഖപെടുത്തുന്നു.