ലോക്സഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചു

webdesk
Wednesday, March 13, 2019

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്‍റെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചു. ഉത്തർപ്രദേശിലെ 16 സീറ്റുകളിലേയ്ക്കും മഹാരാഷ്ട്രയിലെ അഞ്ച് സീറ്റുകളിലേയ്ക്കുമുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടത്.

ഉത്തർപ്രദേശിലെ 11 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പട്ടിക നേരത്തെ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. മുൻ മന്ത്രി സുശീൽ കുമാർ ഷിൻഡെ സോലാപുരിൽനിന്നും മുതിർന്ന നേതാവും പി.സി.സി അധ്യക്ഷനുമായ രാജ് ബബ്ബർ മൊറാദാബാദിൽനിന്നും മത്സരിക്കും. നടൻ സുനിൽ ദത്തിന്‍റെ മകൾ പ്രിയ ദത്ത് മുംബൈ നോർത്ത് സെൻട്രലിലും ജനവിധി തേടും.

മിലിന്ദ് ദിയോറ, ശ്രീപ്രകാശ് ജെയ്സ്വാൾ, സാവിത്രി ഫൂലെ എന്നിവരും സ്ഥാനാർഥി പട്ടികയിലുണ്ട്. രണ്ടാം ഘട്ട പട്ടിക കൂടി പുറത്തുവന്നതോടെ ഉത്തർപ്രദേശിലെ 80 സീറ്റിലും കോൺഗ്രസ് മത്സരിക്കുമെന്ന് ഉറപ്പായി. വരും ദിവസങ്ങളിൽ കൂടുതൽ സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളുടെ പ്രഖ്യാപനം ഉണ്ടാകും.

Congress-Candidate List[yop_poll id=2]