12 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Jaihind Webdesk
Saturday, March 16, 2019

സംസ്ഥാനത്തെ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ അംഗീകാരം. നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.

12 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍:

തിരുവനന്തപുരം: ശശി തരൂർ

പത്തനംതിട്ട: ആന്‍റോ ആന്‍റണി

മാവേലിക്കര: കൊടിക്കുന്നിൽ സുരേഷ്

എറണാകുളം : ഹൈബി ഈഡന്‍

തൃശൂർ: ടി.എൻ പ്രതാപൻ

ചാലക്കുടി: ബെന്നി ബെഹന്നാൻ

ഇടുക്കി: ഡീന്‍ കുര്യാക്കോസ്

കണ്ണൂർ : കെ സുധാകരൻ

കോഴിക്കോട്: എം.കെ രാഘവൻ

പാലക്കാട് : വി.കെ ശ്രീകണ്ഠൻ

ആലത്തൂർ: രമ്യ ഹരിദാസ്

കാസർഗോഡ്: രാജ് മോഹൻ ഉണ്ണിത്താൻ