ഒരു ദിവസത്തെ പുതുവത്സര അവധിക്ക് ശേഷം പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം ഇന്ന് പുനരാരംഭിക്കും. റഫാൽ ഇടപാട് കോണ്‍ഗ്രസ് ഇന്ന് പാര്‍ലമെന്‍റില്‍ ഉന്നയിക്കും. വിഷയത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ബി.ജെ.പിക്കെതിരെ ശക്തമായി ആഞ്ഞടിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പ്രവര്‍ത്തകസമിതിയംഗം കെ.സി വേണുഗോപാൽ നൽകിയ നോട്ടീസിലാണ് റഫാൽ വിഷയം ലോക്സഭ ചർച്ചയ്ക്കെടുക്കുന്നത്.
ചർച്ചയിൽ സജീവമായി പങ്കെടുക്കാൻ പാർട്ടി എം.പിമാർക്ക് കോൺഗ്രസ് നിർദേശം നൽകി. പാർട്ടി കോർ കമ്മിറ്റി യോഗം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ജെ.പി.സി അന്വേഷണത്തില്‍ നിന്ന് മോദി സര്‍ക്കാര്‍ ഒളിച്ചോടുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് ചർച്ചയ്ക്ക് മുൻകൈയെടുക്കുന്നത്. റഫാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായി ആഞ്ഞടിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. മുഖ്യ പ്രാസംഗികനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ എത്തിയേക്കുമെന്നും സൂചനയുണ്ട്.