കന്യാകുമാരി മുതല്‍ കശ്മീർ വരെ; കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ പദയാത്ര ഒക്ടോബർ 2 മുതല്‍

Jaihind Webdesk
Thursday, July 14, 2022

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഒക്ടോബർ 2 ന് ആരംഭിക്കുന്ന കോൺഗ്രസ് ഭാരത് ജോഡോ യാത്ര രാജ്യത്തെ 12 സംസ്ഥാനങ്ങളിലൂടെയും 2 കേന്ദ്ര ഭരണപ്രദേശങ്ങളിലൂടെയും കടന്നു പോകും. കന്യാകുമാരി മുതൽ കശ്മീർ വരെയാകും ‘ഭാരത് ജോഡോ’ പദയാത്ര നടത്തുക. 3500 കിലോ മീറ്റർ പദയാത്രയിൽ എല്ലാ പ്രധാനപ്പെട്ട നേതാക്കളും പങ്കെടുക്കുമെന്നും കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് വിശദീകരിച്ചു. 148 ദിവസം നീണ്ടു നിൽക്കുന്ന യാത്രയിൽ 18 ദിവസം കേരളത്തിലൂടെയാകുമെന്നും ജയറാം രമേശ് അറിയിച്ചു.