അസമിലും കോൺ്രഗസിന്റെ തിരിച്ചുവരവ്; തദ്ദേശ തെരെഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടി

Jaihind Webdesk
Thursday, December 20, 2018

congress-flag

അസമിലെ തദ്ദേശ തെരെഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഞെട്ടിച്ച് കോൺഗ്രസ് മുന്നേറ്റം. 21,990 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 7239 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ വിജയിച്ചാണ് ബി.ജെ.പിക്ക് തിരിച്ചടി നൽകിയത്. 760 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സീറ്റുകളിൽ വിജയിച്ച കോൺഗ്രസ്, 772 അഞ്ചാലിക് പഞ്ചായത്ത് മെമ്പർ സീറ്റുകളും 147 ജില്ലാ പരിഷത്ത് സീറ്റുകളും നേടിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നിക്ഷ്പ്രഭമാക്കിക്കൊണ്ടുള്ള വിജയമാണ് ബിജെപി നേടിയത്. 126 സീറ്റുകളിൽ 86 സീറ്റുകൾ നേടിയാണ് ബിജെപി സഖ്യം അധികാരത്തിലെത്തിയത്. കോൺഗ്രസിന് കേവലം 26 സീറ്റുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. ഈ പരാജയത്തിൽ നിന്ന് കരകയറാൻ അത്ര പെട്ടെന്ന് കോൺഗ്രസിന് പെട്ടെന്ന് കഴിയില്ലെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എന്നാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്ത് കോൺഗ്രസ് തിരികെ വരികയാണെന്ന കൃത്യമായ സൂചനയാണ് നൽകുന്നത്.

വിജയത്തിൽ വളരെയധികം സന്തോഷത്തിലാണെന്ന് അസം കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ദുർഗാ ദാസ് ബോറ പറഞ്ഞു.അധികാരത്തി ലിരിക്കുന്ന പാർട്ടികൾ 80 ശതമാനത്തോളം പഞ്ചായത്ത് സീറ്റുകൾ നേടാറുണ്ട് എന്നാൽ ബിജെപിക്ക് 50 ശതമാനം സീറ്റുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂവെന്നും ദുർഗാ ദാസ് ബോറ പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ബി.ജെ.പിയോടുള്ള അമർഷമാണ് കോൺഗ്രസിന് നേട്ടമായത്. ഭരണകക്ഷിയായ ബി.ജെ.പിയും അസം ഗണപരിഷത്തും ഇക്കുറി വെവ്വേറെയാണ് മത്സരിച്ചത്. അസം ഗണപരിഷത്തിന് പ്രതീക്ഷിച്ച വിജയം ഇക്കുറി നേടാനായില്ല. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും ഇക്കുറി മത്സരരംഗത്തുണ്ടായിരുന്നു. ഇവരെയെല്ലാം മറികടന്നാണ് ഗംഭീര മുന്നേറ്റം അസമിൽ കോൺഗ്രസ് കാഴ്ച്ചവെച്ചത്. ഇക്കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പിലേറ്റ് തിരിച്ചടി ബി.ജെ.പിയുടെ അടിത്തറയിളക്കിയെന്ന വസ്തുത ശരിവെയ്ക്കുന്നതാണ് തെരെഞ്ഞെടുപ്പു ഫലം.

ബി.ജെ.പിയുടെ വർഗീയ പ്രീണന നയങ്ങളും ന്യൂനപക്ഷ വിരോധവും ഗോ സംരക്ഷണത്തിന്റെ പേരിലുള്ള ആൾക്കൂട്ട കൊലപാതകങ്ങൾക്കും പുറമേ മോദിയുടെയും അമിത്ഷായുടെയും സേച്ഛാധിപത്യ മനോഭാവവും പ്രവർത്തനങ്ങളും തെരെഞ്ഞെടുപ്പിൽ തിരിച്ചടിക്കാൻ കാരണമായി. ഇതേ അവസ്ഥയിൽ മുന്നേറാൻ എളുപ്പമല്ലെന്ന് വിലയിരുത്തലുള്ള ബി.ജെ.പി നേതൃതവം രാജ്യത്ത് ആകെയുള്ള ഹിന്ദുവോട്ടുകൾ ഏകീകരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി രാമക്ഷേത്രനിർമ്മാണം അജൻഡയായി ഉയർത്താനും ആർ.എസ്.എസ് ും ബി.ജെ.പിയും ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.