കൊവിഡ് പ്രതിരോധത്തിന് പിഎംകെയര്‍ ട്രസ്റ്റുമായി മോദി; ദുരിതാശ്വാസ നിധിയില്‍ ഉപയോഗിക്കാതെ 3800 കോടിയുള്ളപ്പോള്‍ പുതിയ ട്രസ്റ്റ് എന്തിനെന്ന് കോണ്‍ഗ്രസ്

Jaihind News Bureau
Tuesday, March 31, 2020

കൊവിഡ് പ്രതിരോധത്തിനായി പിഎം കെയര്‍ എന്ന പേരില്‍ പുതിയ ട്രസ്റ്റ് രൂപീകരിച്ചതിനെതിരെ കോണ്‍ഗ്രസ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ 3800 കോടിയുള്ളപ്പോള്‍ പുതിയൊരു ട്രസ്റ്റ് രൂപീകരിക്കുന്നതെന്തിനാണെന്ന് കോണ്‍ഗ്രസ് ചോദിച്ചു. ശശി തരൂര്‍ എം.പിയും ഇതിനെതിരെ രംഗത്തെത്തി.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേര് മാറ്റുന്നതിന് പകരം അധിക ചെലവുണ്ടാക്കുന്ന, പുതിയ നിയമങ്ങള്‍ ഉണ്ടാക്കുന്ന ഈ പ്രക്രിയ ഇപ്പോഴെന്തിനാണ് നടപ്പിലാക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു. ഇതിന് പ്രധാനമന്ത്രി രാജ്യത്തോട് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.