മിനിമം വരുമാനം – കോണ്‍ഗ്രസിന്‍റെ ചരിത്രപരമായ പ്രഖ്യാപനം

Jaihind Webdesk
Friday, February 1, 2019

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഈ സുപ്രധാന പ്രഖ്യാപനത്തെ ഏറ്റെടുത്തിരിക്കുകയാണ് രാജ്യം.

രാജ്യത്തെ പട്ടിണി ഇല്ലാതാക്കാനുള്ള സുപ്രധാന തീരുമാനമായ ‘മിനിമം വരുമാനം’ പ്രഖ്യാപനമാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ചരിത്രത്തില്‍ ഇടംപിടിക്കുന്ന ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയിലാണ് കോണ്‍ഗ്രസ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. രാജ്യത്തെ പട്ടിണി ഇല്ലാതാക്കാനുള്ള ചരിത്രപരമായ നീക്കമാണിത്. ഛത്തീസ്ഗഢിലെ കിസാന്‍ റാലിയിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ സുപ്രധാനമായ ഈ പ്രഖ്യാപനം നടത്തിയത്.