കണ്ണൂർ: എ.ഐ. സി.സി. ജന. സെക്രട്ടറി കെ.സി. വേണുഗോപാലിൻ്റെ ഇടപെടലിനെ തു ടന്ന് ബീഹാറിൽ കുടുങ്ങിയ 25 കണ്ണൂരുകാർ ഉൾപ്പെടെ 60 പേർ പാറ്റ്നയിൽ നിന്നും സ്വന്തം നാട്ടിലേക്ക്.
കോളേജും ഹോസ്റ്റലും സ്ഥാപനങ്ങളും അടച്ചതിനെ തുടർന്ന് ക്ലേശത്തിലായ കണ്ണൂർ മണിക്കടവ് സ്വദേശികൾ കെ.പി. സി.സി. ജന.സെക്രട്ടറി അഡ്വ. സജീവ് ജോസഫ് മുഖേനയാണ് കെ.സി.വേണുഗോപാലിൻ്റെ സഹായം തേടിയത്. കെ.സി. ബിഹാറിൻ്റെ ചുമതലയുള്ള എ.ഐ. സി.സി. ഭാരവാഹി ശക്തി സിംങ് ഗോഹിൽ, ബീഹാർ പി.സി.സി. പ്രസിഡണ്ട് മദൻ മോഹൻ ഝാ എന്നിവരോട് ഉടൻ യാത്രാ സൗകര്യം ഏർപ്പാടാക്കാൻ നിർദ്ദേശിച്ചു.
കെ.സി.യെ ബന്ധപ്പെട്ട് ഒരു മണിക്കുറിനകം തന്നെ ബീഹാർ പി.സി.സി. യിൽ നിന്നും യാത്രാ സൗകര്യം ചെയ്യാമെന്ന അറിയിപ്പ് ലഭിച്ചതായി പാറ്റ്നയിൽ കുടുങ്ങിയ മണിക്കടവ് സ്വദേശി പ്രോമിസ് ജോർജ് പറഞ്ഞു.
60 പേർക്കായി രണ്ടു് ബസുകളും ഒരു ഇന്നോവാ കാറും തയ്യാറാക്കി നൽകി. ഇന്നലെ ബീഹാർ പി.സി.സി യുടെ നേതൃത്വത്തിൽ സംഘത്തിനെ കേരളത്തിലേക്ക് യാത്രയാക്കുമ്പോൾ ഭക്ഷണം ഉൾപ്പെടെ എല്ലാ സജജീകരണങ്ങളും ഏർപ്പടാക്കി. ബസുകൾ ശനിയാഴ്ച രാവിലെ കണ്ണൂരിലെത്തും.