‘വസ്തുതകൾക്ക് നിരക്കാത്തത്, എല്ലാവരേയും വിഡ്ഢികളാക്കുന്നു’ ; പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ്

Jaihind News Bureau
Monday, February 8, 2021

 

ന്യൂഡല്‍ഹി : കാർഷിക നിയമങ്ങളിൽ രാജ്യസഭയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ  കോണ്‍ഗ്രസും കർഷക സംഘടനകളും. പ്രധാനമന്ത്രിയുടെ പ്രസംഗം വസ്തുതകൾക്ക് നിരക്കാത്തതെന്ന് മല്ലികാർജ്ജുൻ ഖാർഗെ വിമർശിച്ചു. കച്ചവടക്കാർക്ക് കർഷകരെ കൊള്ളായടിക്കാനുള്ള വഴി തുറക്കുകയാണ് കാർഷിക നിയമങ്ങൾ എന്ന് കർഷക സംഘടനകൾ പറഞ്ഞു.  കാർഷിക നിയമങ്ങളിൽ ചർച്ചകൾ ആകാമെന്നും അവർ അറിയിച്ചു.

കാർഷിക നിയമങ്ങളിൽ പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി. നിയമം നടപ്പാക്കരുതെന്ന് പറയുന്നതിൽ അർത്ഥമില്ല. കാർഷിക വിളകൾക്ക് താങ്ങു വില ഉറപ്പാക്കും. കാർഷിക നിയമങ്ങളിൽ ചർച്ചകൾ തുടരും. ഇപ്പോഴത്തെ സമരം അവസാനിപ്പിക്കണം എന്നും പ്രധാനമന്ത്രി രാജ്യസഭയിലെ പ്രസംഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ പ്രധാനമന്ത്രിയുടെ വാദങ്ങൾ
കോണ്‍ഗ്രസും കർഷക സംഘടനകളും തള്ളി. പ്രധാനമന്ത്രി എല്ലാവരേയും മണ്ടൻമാരാക്കുകയാണ് എന്ന് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു.