തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മോദി സർക്കാർ നീക്കത്തിനെതിരെ കോണ്‍ഗ്രസ്; ആദായനികുതി വകുപ്പ് ഓഫീസുകള്‍ക്ക് മുന്നില്‍ ഇന്ന് പ്രതിഷേധ ധർണ്ണ

 

തിരുവനന്തപുരം: ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് കോണ്‍ഗ്രസിന്‍റെ ഫണ്ട് മരവിപ്പിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മോദി സർക്കാരിന്‍റെ ജനാധിപത്യവിരുദ്ധ ഭരണകൂട ഭീകരതക്കെതിരെ കോൺഗ്രസ് ഇന്ന് പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും. ആദായനികുതി വകുപ്പിന്‍റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകൾക്കു മുന്നിലാണ് കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ്ണ നടത്തുക. തിരുവനന്തപുരം കവടിയാർ ഇൻകംടാക്സ് ഓഫീസിനു മുന്നിൽ നടക്കുന്ന ധർണ്ണ കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും.

Comments (0)
Add Comment